Total Pageviews

Thursday, May 8, 2014

ഓർമ്മകൾ



അമ്മെ നീ ധന്യ
നിന് ജീവിതവും ധന്യം
നിന് മാറിലെ
ചോര കുടിച്ചു വളർന്ന ഞാൻ
നിന്നെയെങ്ങൊ,
വഴിയിലെറിഞ്ഞപ്പോളും
നിന്റെ കണ്ണിലെ തീ
ഞാൻ ബുദ്ധിപൂർവ്വം മറച്ചു.

നീയെന്റെ ജീവനും
ജീവന്റെ നാളവും
നിന് നിഴലിൻ
മറവിൽ ഞാനെന്നും
ആവർത്തിച്ചിരുന്നു

ആയിരം സുര്യ ചന്ദ്രന്മാരെ
കണ്ട നിന് കണ്ണുകൾ
നിറഞ്ഞു കവിഞ്ഞൊരു
സമുദ്രമായ് മാറിയതും
കണ്ടില്ലെന്നു നടിച്ചു ഞാൻ

കാലം കുതിച്ചോടി
പടക്കുതിരെയെക്കാൾ വേഗം
ഇന്നീ തെരുവിൽ അലയും
ഞാൻ വെറും ബുദ്ധിശൂന്യൻ

നീയില്ലിന്നെൻ അരികിൽ
ഞാൻ കരയുമ്പോൾ, നീറുമ്പോൾ
നിന്നെലെ ശാന്ത സ്പർശവും
എനിക്കിന്നന്യം

ചിരിക്കാൻ ശ്രമിക്കുമ്പോൾ
ചിരികൾ വിളറിമായുന്നു,
മറക്കാൻ കഴിയാത്ത
ആ ആത്മബന്ധം
തിരിച്ചറിയാൻ, ഞാൻ
നീയാവേണ്ടിവന്നു

അമ്മയെപ്പോലെ അവനും
തെരുവ് തന്നെ ശരണം
പതിയെപ്പറഞ്ഞകന്നവര്
ഒളിപ്പിച്ചു വച്ച ഹാസ്യം.

കാലമിനിയും ഓടും
തീരാത്ത കടങ്ങളും പേറി
എന്നെ ഈ തെരുവിലെറിഞ്ഞവർ
നാളെ അവരും വരും
ബുദ്ധി ശൂന്യരായി
ഇതേ തെരുവിന്റെ മൂലയിൽ
കാലത്തിൻ ഓർമ്മകൾ
മായാതിരിക്കാൻ
അതാണു കാലം..


3 comments:

  1. അമ്മയെക്കുറിച്ച് എത്രയെഴുതിയാലും അധികമാവില്ല..

    ReplyDelete
  2. അമ്മയുടെ മണമുള്ള രചന
    നൈസ്

    ReplyDelete
  3. നന്ദി സുഹൃത്തുക്കളെ..... അഭിപ്രായങ്ങൾക്ക്......

    ReplyDelete